നടയടി
നമ്മള് മലയാളം ബ്ലോഗില്‍ ഒരു പുതുമുഖമാണ്. ബ്ലോഗിങ്ങു തുടങ്ങിയിട്ടു വര്‍ഷം ഒന്നു കഴിഞ്ഞെങ്ങിലും, ബ്ലോഗിച്ചു ബ്ലോഗിച്ചു ഒരു മാതിരി തഴക്കം വന്നെങ്കിലും, അതു ഇംഗ്ലീഷില്‍ ആയിരുന്നു. പിന്നെ ചില്ലറ ഹാക്കിംഗ് താല്പര്യം ഉണ്ടായിരുന്നതിനാല്‍, വരമൊഴി എഡിറ്റര്‍ എന്ന സംഗതി ഒന്നു 'പോക്ക് എറൗണ്ട്' ചെയ്തു നോക്കി. ആയിടെയാണു ചില മലയാളം ബ്ലോഗുകള്‍ വായിക്കാന്‍ ഇട വന്നത്. വായിച്ചു ചിരിച്ചു കുഴഞ്ഞു വീണു മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു വന്നപ്പോള്‍ കലശലായ പൂതി - ബ്ലോഗ് എഴുതണം. 'ചെന്നു പെട്ടതു ഒരു സിംഹത്തിന്റെ മടയില്‍' എന്നു പറയുന്നില്ല. സൗകര്യമില്ലാഞ്ഞിട്ടു തന്നെ, അല്ലാതെ വേറെ ഒന്നും കൊണ്ടല്ല. അപ്പോള്‍, 'അതു ഞമ്മളാണ്' എന്നു പറഞ്ഞതു പോലെ, പ്രിയമുള്ളവരെ, ഇതു ഞാനാണ് - രജീഷ്. അഹം ബ്രഹ്മാസ്മി. ബഷീര്‍ ഭട്ടതിരിപ്പാടിനെയും വി.കെ.എന്‍ അഗ്നിഹോത്രിയെയും മനസ്സില്‍ ധ്യാനിക്കുന്നു.


0 മറുവാക്കുകള്‍:
Post a Comment