Friday, June 15, 2007

GTalk + Yahoo Messenger എങ്ങനെ ഒരുമിച്ച്‌ ചാറ്റാം

GAIM എന്നൊരു ഫ്രീ/ഓപ്പണ്‍ സോഴ്സ്‌ സോഫ്റ്റ്‌വെയര്‍ ഉണ്ടായിരുന്നു. നിയമപരമായ പ്രശ്നങ്ങള്‍ കാരണം പേരു മാറ്റേണ്ടി വന്നു - പുതിയ പേര്‌ 'പിഡ്ഗിന്‍'(Pidgin). ധാരാളം ഇന്‍സ്റ്റന്റ്‌ മെസ്സേജിംഗ്‌ പ്രോട്ടോകോള്‍സ്‌ സപ്പോര്‍ട്ട്‌ ചെയ്യുന്നതായതിനാല്‍ വളരെ പോപുലറുമാണ്‌.
ഞാന്‍ ഉപയോഗിച്ച്‌ കൊണ്ടിരുന്ന വേര്‍ഷന്‍ 1.5 ആയിരുന്നു. അതു വഴി യാഹൂ മെസഞ്ചര്‍ നിര്‍ലോഭമായി ഉപയ്യൊഗിച്ച്‌ കൊണ്ടിരുന്നു താനും. പക്ഷേ Jabber പ്രോട്ടോകോള്‍ വഴി GTalk ഒന്നു കോണ്‍ഫിഗറു ചെയ്യാന്‍ നോക്കീട്ട്‌ നടന്നില്ല. ആനാല്‍, gmail എംബെഡ്ഡഡ്‌ ആയ ചാറ്റ്‌ ഉപയോഗിച്ച്‌ പോന്നു - വളരെ അസൗകര്യം. നിവൃത്തി കെട്ടപ്പൊ കടും കൈ ചെയ്യാന്‍ തീരുമാനിച്ചു - പിഡ്ഗിന്‍ പുതിയ വേര്‍ഷന്‍ XMPP എന്ന പ്രോട്ടോകോള്‍ ആണ്‌ GTalk-ന്‌ വേണ്ടി ഉപയോഗിക്കുന്നത്‌, അതൊന്ന് പരീക്ഷിച്ചു കളയാം എന്ന് കരുതി.
സാധനം ദേ ഇവിടെ നിന്ന് 'അട്ടിമറിക്കാം' (ക.ട്‌ : ഉമേഷ്‌ മാഷ്‌). Fedora, CentOS, RHEL, Windows binaries ഒക്കെ അവൈലബ്‌ള്‍ ആണ്‌, ഉബുണ്‍ടുവിലാണെങ്കില്‍ ലേറ്റസ്റ്റ്‌ വേര്‍ഷന്‍ (2.0.1) തന്നെ കാണും എന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ പഴയ RHEL4 based ലിനക്സിലായതു കാരണം അവനെ പൊക്കി. അങ്ങനെ അട്ടിമറി കഴിഞ്ഞ്‌, ചാറ്റിംഗ്‌ കാവിലമ്മ കാരണം dependency hell എന്ന നരകത്തില്‍ എത്തിപ്പെടാതെ വെറും രണ്ടേ രണ്ട്‌ പാക്കേജുകള്‍ മാത്രം ഇന്‍സ്റ്റാള്‍ ചെയ്ത്‌ പിഡ്ഗിന്‍ അരങ്ങത്തെത്തി.

ഇനി അങ്കം. Gtalk കോണ്‍ഫിഗര്‍ ചെയ്യാന്‍ തുടങ്ങി.


ഡീഫാള്‍ട്‌ പോര്‍ട്ട്‌ 5222 ആണ്‌. എന്നാല്‍ അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ഞാനും കരുതി.

എല്ലാം കഴിഞ്ഞ്‌ കണക്റ്റ്‌ ചെയ്യാന്‍ നോക്കുമ്പം 'ഏഹേ', നടക്കുന്നില്ല - Read error പോലും. അപ്പൊളാണോര്‍ത്തത്‌ - എന്റെ ഫയര്‍വാള്‍! (നമ്മടെ ഇടിവാള്‍ ചേട്ടനെ പോലൊരു അവതാരം) നേരെ ചെന്ന് പോര്‍ട്ട്‌ തുറന്ന് കൊടുത്തു (പോര്‍ട്ട്‌ ട്രസ്റ്റ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യ എന്നോട്‌ പൊറുക്കട്ടെ). വാട്ട്‌! എന്നിട്ടും അദ്ദേഹത്തിനു കണക്റ്റ്‌ ചെയ്യാന്‍ പറ്റിണ്‍ല്യത്രേ! SSL കൈകുലുക്കല്‍ (handshake) പ്രശ്നം പോലും.
എന്നാപ്പിന്നെ SSL/TLS പോര്‍ട്ടും കൂടെ ഓപ്പണ്‍ ചെയ്യാം എന്ന് വെച്ചു. അങ്ങനെ 5222, 5223 പോര്‍ട്ടുകള്‍ നീചനു വേണ്ടി മലര്‍ക്കെ തുറന്ന് വെച്ചു. അവസാനത്തെ അടവാണ്‌. അമ്മേ പലേരീ, കാത്ത്‌ കൊള്ളണേ! റീ കണക്റ്റ്‌ ചെയ്തു.
ഷ്യൂം... ഇല്ല! യാതൊരു രക്ഷേമില്ല. ഞാന്‍ തോല്‍വി രുചിച്ചു (ഛെ, തെലുങ്കന്മാരുടെ ലെമണ്‍ റൈസിന്റെ പോലെ വൃത്തികെട്ട രുചി!).
പതുക്കെ ആലോചിച്ചു - അപ്പോള്‍ ഒരു ബള്‍ബ്‌ കൂടെ കത്തി - ഞാന്‍ ഒരു കോര്‍പറേറ്റ്‌ ഫയര്‍വാളിന്റെ പിറകില്‍ ആണല്ലോ! ഇനി അവന്മാര്‍ പോര്‍ട്ട്‌ തുറന്നില്ലെങ്കില്‍?
അങ്ങനെ അവസാനത്തെ അങ്കത്തിനു തയ്യാറെടുത്തു. അവരെ പറ്റിക്കാവോന്ന് നോക്കട്ടെ.

പോര്‍ട്ട്‌ നേരേ http, അതായത്‌ 80 ആയി കോണ്‍ഫിഗര്‍ ചെയ്തു.

റീകണക്റ്റ്‌ ചെയ്യാന്‍ പിഡ്ഗിനു ദൂതു പോയി. ഹംസവും മേഘവുമില്ലാത്തതിനാല്‍ അതു ഞാന്‍ തന്നെ ഡെലിവര്‍ ചെയ്തു.
ഠോ...! സംഗതി സക്സസ്‌ !!! ഞമ്മടെ Gtalk കണക്റ്റഡ്‌ ആയി. ഫയര്‍വാളിനെ പറ്റിച്ചേ !

ഇതാ യാഹൂ, ജി-ടോക്‌ ഒറ്റ വിന്‍ഡോയില്‍.

9 മറുവാക്കുകള്‍:

 1. മൂര്‍ത്തി said...

  നന്ദി...
  ഒരു കാര്യം കൂടി
  www.meebo.com എന്ന സൈറ്റില്‍ ജിടാക്, യാഹൂ, എം.എസ്.എന്‍, എ.ഐ.എല്‍ എന്നീ 4 മെസ്സെഞ്ചേര്‍സ് ഒരുമിച്ച് ലോഗിന്‍ ചെയ്യാം. ഒരു സോഫ്റ്റ്വെയറും ഇന്‍സ്റ്റാള്‍ ചെയ്യാതെത്തന്നെ..അവരുടെ ഒരു വിഡ്ജെറ്റ് ബ്ലോഗിലിട്ടാല്‍ സന്ദര്‍ശകരുമായി ചാറ്റുമാവാം

 2. :: niKk | നിക്ക് :: said...

  What about Miranda ? :)

 3. Rajeesh || നമ്പ്യാര്‍ said...

  മൂര്‍ത്തി : ശരിയാണ്‌, meebo ഉപയോഗിച്ചിടുണ്ട്‌, വളരെ നല്ല സംവിധാനമാണ്‌, ഫാസ്റ്റ്‌ ആണ്‌. പക്ഷേ ബ്രൗസറും തുറന്ന് വെച്ച്‌ ചാറ്റ്‌ ചെയ്യാനുള്ള അസൗകര്യമാണ്‌ gmail embedded ചാറ്റും നിര്‍ത്താന്‍ കാരണം. നോട്ടിഫിക്കേഷന്‍ അത്ര പെട്ടന്ന് കണ്ണില്‍ പെടില്ല, അതെന്നെ പ്രധാന പോരായ്മ.
  Pidgin പതിമൂന്നോളം പ്രോട്ടോകോള്‍ സപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌, yahoo, gtalk, msn, aol, icq, irc, aim, zephyr എന്നിവ ചിലതു മാത്രം.

  നിക്ക്‌ : മിരാന്‍ഡ വിന്‍ഡോസിനു മാത്രമല്ലേ? പാവം ലിനക്സുകാരനു Trillion-ഉം ഇല്ലല്ലൊ.

 4. dinks said...

  dey .. what about other clients like Trillian and Meetro .. They have a better interface and advanced features. Meetro even has their own network where you could meet upo people based on their location (say near Delhi ). I have also liked Jabber clients and I think that as google uses XMPP we could use jabber clients. And what about meebo !?

 5. Rajeesh || നമ്പ്യാര്‍ said...

  ദിനേശാ, പിഡ്ഗിന്റെ ഇന്റര്‍ഫേസ്‌ GAIM-നേക്കാളും വളരെ മികച്ചതാണ്‌. meebo, trillion എന്നിവയ്ക്കുള്ള മറുപടി മുകളില്‍ കൊടുത്തിട്ടുണ്ട്‌.

 6. ഷാനവാസ്‌ ഇലിപ്പക്കുളം said...

  ഇ-ബഡി യും പരീക്ഷിക്കാം!
  http://www.ebuddy.com/

 7. വക്കാരിമഷ്‌ടാ said...

  ഇതുപയോഗിക്കുവോ എന്നറിയില്ലെങ്കിലും പുതുമയുള്ള വിവരണം. നമ്മള്‍ ചെയ്ത കാര്യങ്ങള്‍ അതേ രീതിയില്‍ വിവരിച്ചാല്‍ അത് നോക്കി ബാക്കിയുള്ളവര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പം.

 8. Rajeesh || നമ്പ്യാര്‍ said...

  'വരക്കാരി' മാഷേ,
  വന്നതില്‍ സന്തോഷം, നന്ദി.
  ചുമ്മാ അങ്ങ് ഉപയോഗിച്ച് നോക്കപ്പാ ;-)

 9. Beena said...

  Njan kande....:)