Monday, September 10, 2007

മെറ്റാലിക്കയും ഞാനും...

...പണ്ടുതൊട്ടേ ബദ്ധശത്രുക്കളായിരുന്നു.

വ്യക്തിവൈരാഗ്യം, പ്രഫഷനല്‍ ജെലസി, ബ്ലോഗ് കൂട്ടായ്‌മ എന്നൊക്കെ നിരീച്ചെങ്കില്‍ - തെറ്റി.

മെറ്റാലിക്ക മാത്രമല്ല, പൊതുവേ ഒരുമാതിരി ഹെവി മെറ്റല്‍ ബാന്‍ഡുകളോടൊക്കെ "അയ്യോഓഓഓ...രക്ഷിക്കൂ!!" എന്നൊരകലം പാലിച്ചിരുന്നു. ഇപ്പോഴുമുണ്ട്, ഏയ്‌റോസ്മിത്ത് പോലെയുള്ള...

പക്ഷേ,


കുറച്ച് ദിവസം മുന്‍പ്, അവിചാരിതമായി മെറ്റാലിക്കയുടെ 'അണ്‍ഫൊര്‍ഗിവണ്‍-II' കാണാനിടയായി. സത്യം പറയാല്ലൊ, പാട്ട് - പ്രത്യേകിച്ചും ലിറിക്സ് വളരെ ഇഷ്ടപ്പെട്ടു! ഉദിത് നാരായണ്‍ന്റെ വോയ്സിനു ശേഷം വളരെ ഇഷ്ടപ്പെട്ട ഒരു വോയ്സ് കേള്‍ക്കുന്നതും അങ്ങനെയാണ്.

എന്നാല്‍ പാട്ടിനേക്കാള്‍, അതിന്റെ വിഷ്വലൈസേഷന്‍ ഹഠാദാകര്‍ഷിച്ചു കളഞ്ഞു.
അബോധങ്ങളിലും അര്‍ദ്ധബോധങ്ങളിലും ചിലപ്പൊഴൊക്കെ പ്രതിഫലിച്ചിരുന്ന ഭ്രാന്തവും അമൂര്‍ത്തവുമായ ദൃശ്യങ്ങളോട് വളരെ സാമ്യം തോന്നിപ്പിച്ച ബിംബങ്ങള്‍. ജന്മപാശങ്ങളെയും, ബന്ധനങ്ങള്‍ തകര്‍ത്തെറിയുമ്പോള്‍ തെളിയുന്ന, മതില്‍ക്കെട്ടുകള്‍ക്കപ്പുറം ഉദിച്ചുയരുന്ന സൂര്യനെയും... ഒടുവില്‍ 'ഫൊര്‍ഗിവിംഗ് നോ വണ്‍ ആന്‍റ് എന്‍ഡിംഗ് അപ് എലോണ്‍' എന്ന ഹെറ്റ്ഫീല്‍ഡിന്റെ വാക്കുകളെ അനശ്വരമാക്കിക്കൊണ്ട് തിരിഞ്ഞുനടക്കുന്ന...

"ലേയ് ബിസൈഡ് മീ, അണ്ടര്‍ വിക്കെഡ് സ്കൈ...
ബ്ലാക്ക് ഓഫ് ഡേ, ഡാര്‍ക്ക് ഓഫ് നൈറ്റ്, വീ ഷെയര്‍ ദിസ് പാരലൈസ്..."എന്തൊക്കെയോ ഓര്‍മ വരുന്നു. രൂപമില്ലാത്ത നിറസങ്കലനങ്ങള്‍. ശ്ലഥചിത്രങ്ങള്‍.


അവ്യക്താദീനി ഭൂതാനി... വ്യക്തമധ്യാനി ഭാരതഃ

4 മറുവാക്കുകള്‍:

 1. വെള്ളെഴുത്ത് said...

  ഷാക്കിറയുടെ ഹിപ് ഡോന്റ് ലൈ യെക്കുറിച്ച് മേതില്‍ എഴുതിയിരിക്കുന്നതു വായിച്ചപ്പോഴാണ് എനിക്ക് അധികം കുഴപ്പമില്ല എന്നു മനസ്സിലായത്. അല്ലെങ്കില്‍ പ്രായം തെറ്റി കാള കളിക്കുന്ന മനസ്സാണൊ എന്ന് ചിന്തിച്ച് അപകര്‍ഷം മൂത്ത് വട്ടായേനേ...സ്പൈസിന്റെ ടു ബിക്കം വണ്‍ വല്ലാതെ വശത്താക്കിയിട്ടുണ്ട്...നന്നായിട്ടെഴുതി.. ഇനി ഞാന്‍ ഈ പാട്ട് കേള്‍ക്കട്ടെ..

 2. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: പ്രായം നോക്കാന്‍ ഇവിടെം 360 യിലും ഒക്കെ കറങ്ങിയതാ എവിടേലും കാണണ്ടേ..പോസ്റ്റിനു കമന്റില്ല ഇംഗ്ലീഷ് പാട്ടല്ലേ ഒരു പിടിയുമില്ലാ.

 3. yetanother.softwarejunk said...

  Thanks for your helping mind man! need your help to implement a small add-on using php. send your email id to yetanother.softwarejunk@yahoo.com.

 4. Johny Walker said...

  ക്ഷമിക്കണം... ഞാന്‍ കണ്ടില്ല. അതു ഡിലീറ്റു മാടിയിട്ടുണ്ടു.....