Friday, October 5, 2007

അസ്തിത്വ ദുഃഖം

എന്‍റെ കാഴ്ചകളും കാഴ്ചപ്പാടുകളും എന്തുകൊണ്ടാണ് എല്ലായ്പ്പോഴും കലിഡോസ്കോപിക് ദൃശ്യങ്ങളെപ്പോലെ അവ്യ‌ക്തവും അമൂര്‍ത്തവുമാകുന്നത്? എനിക്കൊരിക്കലും യാഥാര്‍ത്ഥ്യത്തിന്‍റെ ഫ്രൈം ഓഫ് റെഫറന്‍സ് നിശ്ചയിക്കാന്‍ കഴിയാത്തതെന്തു കൊണ്ടാണ്? ഒരു ഫ്രൈം ഓഫ് റെഫറന്‍സും അബ്സൊല്യൂട്ടല്ല എന്നു പറഞ്ഞ ഐന്‍സ്റ്റീനോ, അബോധ-അര്‍ദ്ധബോധ-ബോധ തലങ്ങളെ വിഭജിച്ച ഫ്രോയ്ഡിനോ, അതോ എനിക്കോ ഭ്രാന്ത്? എന്തുകൊണ്ട് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ (0,0,0) കോ-ഓര്‍ഡിനേറ്റുകള്‍ എനിക്കു പിടിതരുന്നില്ല?

ഒരു ഫോര്‍-ഡയമെന്‍ഷനില്‍ ജീവിക്കുകയും അറിയുകയും അനുഭവിക്കുകയും സംവേദിക്കുകയും ചെയ്യുന്ന മനസ്സിന് എന്തു കൊണ്ട്‌ ത്രീ-ഡയമെന്‍ഷനപ്പുറം ഉള്‍ക്കൊള്ളാനും വിലയിരുത്താനും മനസ്സിലാക്കാനും സാധിക്കുന്നില്ല?

വിന്‍സെന്‍റ് വാന്‍ഗോഗ് എന്തിനാണ് ഇടതു ചെവി മുറിച്ച് വേശ്യയ്ക്ക് നല്‍കിയതും നെഞ്ചിലേക്ക് നിറയൊഴിച്ചതും? അയാളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്കെന്നും കടും മഞ്ഞ നിറമായിരുന്നോ?

മനസ്സിന്‍റെ യങ് മോഡുലസ് എത്രയാണ്? സ്ട്രെസ്സ് അതിന്‍റെ യങ് മോഡുലൈയേക്കാള്‍ കൂടുമ്പൊഴാണോ മനസ്സിന്‍റെ താളം തെറ്റുന്നത്? എല്ലാ മനസ്സുകളും ഒരേ പദാര്‍ത്ഥം കൊണ്ടാണ് നിര്‍മിച്ചതെങ്കില്‍ പലരുടെയും മനോ-യങ് മോഡുലസ് പലതായത് എങ്ങനെയാണ്?

ജീവിതവും ചതുരംഗവും‌ ഇഴയടുപ്പമേറിയ അനലോഗികളാണ്. അല്ലെങ്കില്‍ ഒരു മെയ്സ്. എന്തുകൊണ്ടാണെനിക്ക് ആ മെയ്സിന്‍റെ ഏരിയല്‍ വ്യൂ കാണുവാന്‍ സാധിക്കാത്തത്? ആരുടെയൊക്കെയോ കരുനീക്കങ്ങളില്‍ മുന്നോട്ടു നീങ്ങാന്‍ വിധിക്കപ്പെട്ട കാലാള്‍ അറിയുന്നോ അത് കൊല്ലാനോ കൊല്ലപ്പെടാനോ‌ അതോ ആത്മാഹുതിക്കോ എന്ന്? അതൊരിക്കലും തിരിച്ചറിയാന്‍ പാടില്ലെന്നു നിര്‍ബന്ധമുള്ളതു കൊണ്ടല്ലേ അവനു പിന്തിരിയാന്‍ പാടില്ലെന്നു നിയമമുണ്ടാക്കിയത്?

ഇതാണോ അസ്തിത്വ ദുഃഖം?

16 മറുവാക്കുകള്‍:

 1. ശ്രീ said...

  “ആരുടെയൊക്കെയോ കരുനീക്കങ്ങളില്‍ മുന്നോട്ടു നീങ്ങാന്‍ വിധിക്കപ്പെട്ട കാലാള്‍ അറിയുന്നോ അത് കൊല്ലാനോ കൊല്ലപ്പെടാനോ‌ അതോ ആത്മാഹുതിക്കോ എന്ന്?”

  നല്ല ചിന്ത തന്നെ. ഇതാണോ അസ്തിത്വ ദു:ഖം? അറിയില്ല.

 2. ശ്രീലാല്‍ said...

  ടെന്‍ഷനടിക്കല്ലേ ഇഷ്ടാ.. നമ്മക്ക്‌ ശരിയാക്കാന്ന്...

 3. ശ്രീഹരി::Sreehari said...

  മനുഷ്യശരീരത്തിന്റെ ഡീബ്രോഗ്ലീ വേവ് ലെങ്ത് എത്ര?
  കോഡ് ഡീവിഷന്‍ മള്‍ട്ടിപ്ലെക്സിങ് ആണോ ഈ മള്‍ട്ടിപ്പിള്‍ പേഴ്സണാലിറ്റി?
  ഷ്രോഡിഞ്ചറുടേ പൂച്ച കറുത്തതോ വെളുത്തതോ...

  സാരമില്ല
  തിയറി ഓഫ് എവെരിതിങ് കണ്ടുപീടിച്ചോട്ടെ നമ്മക്ക് ശരിയാക്കാം

 4. വെള്ളെഴുത്ത് said...

  സിരകളിലൂടെയൊഴുകുന്ന ഒരു കെമികദ്രവ്യത്തിന്റെ കുറവാണ്‍ സംവേദനങ്ങള്‍ക്കിടയിലെ പരസ്പര ബന്ധം കുറച്ച് നമ്മുടെ ചിന്തകളെ കാലിഡോസ്കോപ്പിലെന്നപോലെ ചിതറിയതാക്കുന്നത് എന്ന് എന്റെ മനശ്ശാസ്ത്രജ്ഞന്‍..എനിക്കു ചിന്തിക്കാന്‍ വയ്യ...വേദനയെടുക്കുന്നു. ഇതും അസ്തിത്വചിന്ത തന്നെ..
  വാന്‍ ഗോഗ് ചെവി മുറിച്ചത് അസഹ്യമായ ആ മൂളിച്ച കൊണ്ടാണ്. അതു തന്നെ ആ കെമിക ദ്രവ്യം. സ്കീസോഫ്രേനിയ...അതയാള്‍ അവള്‍ക്ക് തിന്നാനായി ഇട്ടു കൊടുത്തെന്നു മാത്രം.
  മനസ്സുകള്‍ ഒരേ പദാര്‍ത്ഥം കൊണ്ടുണ്ടാക്കിയതാണെങ്കില്‍....
  മണ്ണൊന്നാണെങ്കിലും അതില്‍ മുളയ്ക്കുന്ന ചെടികളും അതിന്റെ ഫലങ്ങളും രസങ്ങളും പലതാവുന്നതെങ്ങനെ?

 5. സണ്ണിക്കുട്ടന്‍ /Sunnikuttan said...

  ആരുടെയൊക്കെയോ കരുനീക്കങ്ങളില്‍ മുന്നോട്ടു നീങ്ങാന്‍ വിധിക്കപ്പെട്ട കാലാള്‍ അറിയുന്നോ അത് കൊല്ലാനോ കൊല്ലപ്പെടാനോ‌ അതോ ആത്മാഹുതിക്കോ എന്ന്? അതൊരിക്കലും തിരിച്ചറിയാന്‍ പാടില്ലെന്നു നിര്‍ബന്ധമുള്ളതു കൊണ്ടല്ലേ അവനു പിന്തിരിയാന്‍ പാടില്ലെന്നു നിയമമുണ്ടാക്കിയത്?

  വളരെ പ്രസക്തമായ ഒരു ചോദ്യം.

 6. confused said...

  ഏട്ടാ, ഒന്നും അങ്ങട്ടു മനസിലായില്യെങ്കിലും, എന്തൊ വിഷമം ഉണ്ടെന്നു മനസ്സിലായി. അധികം മനസ്സു വിഷമിപ്പിക്കാതെ നല്ല നാമം ജപിച്ചു കിടന്നുറങ്ങിക്കോളൂ ട്ടൊ :)

 7. രജീഷ് || നമ്പ്യാര്‍ said...

  ബൂലോക കൂടപ്പിറപ്പുകളേ, വന്നതിനും വായിച്ചതിനും കമന്റിയതിനും റൊമ്പ നന്‍ട്രി.

  പനിച്ചൂടില്‍ തളര്‍ന്നുറങ്ങുന്നതിനിടയില്‍ ഞെട്ടിയുണര്‍ന്ന് കടലാസിലേക്ക് പകര്‍ത്തിവച്ചത് അതുപോലെ പോസ്റ്റിയെന്നേ ഉള്ളൂ. ദൊക്കെ ദാര്‍ശനിക പ്രശ്നങ്ങളും ചിന്തകളുമല്ലേ...

 8. Binil said...

  ഇതാണോ നട്ടപ്പാതിരക്ക് എഴുന്നേറ്റ് നീ കുത്തി വരച്ചത്. ഞാന്‍ വിചാരിച്ചു പിറ്റേ ദിവസം വാങ്ങാനുള്ള വല്ല സാധനങ്ങളുടേയും ലിസ്റ്റ് ആയിരിക്കുമെന്ന്. നീ രാത്രി ഉറക്കത്തില്‍ വിളിച്ചു പറയുന്ന കാര്യങ്ങള്‍ ഒന്ന് ഉച്ചത്തിലായിരുന്നെങ്കില്‍ ഞാനും കുറച്ച് ദാര്‍ശനികത പൂശിയേനെ. :)
  പിന്നെ ഇനീം ഇതു പോലെ പെട്ടെന്നു എന്തെങ്കിലും സംശയം ഉണ്ടാവുകയാണെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി. ;)

 9. കുട്ടിച്ചാത്തന്‍ said...

  ചാത്തനേറ്: മട്ടന്നൂരാണ് സ്വദേശം എന്ന് എഴുതിയത് വായിച്ചു, കുതിരവട്ടം ഇപ്പോള്‍ മട്ടന്നൂരിനടുത്താണോ?:)

 10. രജീഷ് || നമ്പ്യാര്‍ said...

  ഹ ഹാ... ചാത്തന്‍സേ... :-)

 11. മുരളി മേനോന്‍ (Murali Menon) said...

  ഇതിനെ അസ്തിത്വദു:ഖം എന്നല്ല ബ്ലോഗില്‍ വിളിക്കുന്നത്, കവിത എന്നാണ്. മനസ്സിലായോ മിസ്റ്റര്‍ നമ്പ്യാര്‍.... പൂശിക്കോ അടുത്ത കവിത

 12. naveen said...

  വന്നു, കണ്ടു, കീഴടങ്ങി. കൊച്ചു മന:ശാസ്ത്രജ്ഞാ ആവശ്യം വരുമ്പോള് ചിലത് ചോദിക്കുന്നുണ്ട്. !

 13. എന്റെ ഉപാസന said...

  chinthakal kaaadu kidichchu kayarukayaaaNalla...
  ee udyamangal nallath thanne
  seelamaakkandaa
  :)
  upaasana

 14. സനാതനന്‍ said...

  ജീവനില്ലാത്തകാലാള്‍ ഭാഗ്യവാന്‍,ജീവനില്ലാത്ത കാലാളുകള്‍ക്കാണ് കരുനീക്കങ്ങളുടെ വേഗതയില്‍ പതറിനില്‍ക്കേണ്ടിവരുന്നത്

 15. നമതു വാഴ്വും കാലം said...

  അമൂര്‍ത്ത സുന്ദരമായ പോസ്റ്റ് സുഹൃത്തേ.

  മനനം, ഗ്രഹണം ഇവയൊക്കെ സെന്‍സറി ഓര്‍ഗനുകള്‍ക്കപ്പുറം വേറെ ഏതോ രാസപ്രവര്‍ത്തനത്തിന്‍റെയും ഫലമാണ്. അതീന്ദ്രിയലോകങ്ങള്‍ ചിലപ്പോഴെങ്കിലും ചിലരുടെയെങ്കിലും ചിന്തകളില്‍ സ്ഥാനം പിടിക്കാറുണ്ട്.

  വി.രാജകൃഷ്ണന്‍ രോഗവും പ്രതിഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അല്‍പ്പം വെളിച്ചം വീശുന്നതെന്തോ എഴുതിയിട്ടുണ്ട്. ബോധത്തിന്‍റെ നിഴലും പ്രതിഭയുടെ വെളിച്ചവും, ഭ്രാന്തിന്‍റെ ആത്മരതിയും മിന്നിമറഞ്ഞപ്പോഴെപ്പോഴാ ആയിരിക്കണം ചെവി നഷ്ടപ്പെട്ടത്. വേദനയുടെ ആത്മരതിയും സാക്ഷാത്കാരവും.

  മജ്ജയും മാംസവും. മാംസക്കഷണത്തെ ആത്മാവാക്കുന്നതാണ് (സാക്കീസാണെന്നു തോന്നുന്നു) ദാര്‍ശനിക പരിണാമം.

  ആഴ്വാഞ്ചേരി തമ്പാക്കളിലുണ്ടയ്യന്‍ പുലയനിലും നമുക്കു നാമേ പണിവതു നാകം നരകവുമതു പോലെ.

  മാനസികാവസ്ഥയും സൃഷ്ടിപരതയും നന്നായിരിക്കുന്നു. ദയവായി ചിന്തകള്‍ തുടരുക.

 16. Anonymous said...

  ജബ്ബാ‍ാര്‍മാഷിന്റെ യുക്തിവാദം,കുറാന്‍സംവാദം ബ്ലോഗുകള്‍ക്ക് ഗള്‍ഫില്‍ ഊരുവിലക്കേറ്പ്പെടുത്തി അല്ലേ?