Monday, November 19, 2007

ന്റെ മാമാ.

കടം കൊണ്ട വണ്ടിയുമായി ട്രിപ്പ് പോയി തിരിച്ചു വരുന്ന വഴി.

ഡ്രൈവന്‍ ഇക്ക. ഏറണാകുളം , തൃശൂര്‍ വഴി കോഴിക്കോട്ടേക്ക് വച്ചു പിടിക്കുന്നു. ചാലക്കുടി കഴിഞ്ഞു കാണണം. ഇക്ക ഇടത്തോട്ട് വെട്ടിക്കുന്നതിനു പകരം വണ്ടി നേരെ എടുത്തു.

പിള്ളേരെല്ലാം കൂടെ ഒരുമിച്ചലറി - "അങ്ങോട്ടല്ലെടാ, ഇങ്ങോട്ട് !!"

അനുസരണശീലന്‍ ചവിട്ടി. ചവിട്ടിയത് നടുറോട്ടില്‍. പിറകെ നൂറേ നൂറില്‍ വന്ന സുമോ ഡ്രൈവന്‍ അതിമനോഹരമായി സുഖവിവരങ്ങളന‍്വേഷിച്ചു. കാതിനു കളമൊഴി, കിളിമൊഴി, കുളിര്‍മൊഴി.

സുമോ പോയ ഉടനെ നരസിംഹാവതാരം പൂണ്ട് സകലരും കൂടി ഗര്‍ജ്ജിച്ചു : "ആരെടാ നെന്ന ഡ്രൈവിംഗ് പഠിപ്പിച്ചത്...?"

ഡ്രൈവിംഗ് സീറ്റില്‍ വിന്‍ഡ് ഗ്ലാസ്സിനപ്പുറം കണ്ണുനട്ടിരിക്കുന്നവന്റെ സത്യസന‍്ധമായ മറുപടി വന്നു : "ന്റെ മാമാ".

18 മറുവാക്കുകള്‍:

  1. നിഷ്ക്കളങ്കന്‍ said...

    :)

  2. ശ്രീ said...

    സത്യസന്ധമായ, നിഷ്കളങ്കമായ ഉത്തരം

  3. സനാതനന്‍ said...

    :)അല്ലാതെന്താ പറയും

  4. SAJAN | സാജന്‍ said...

    ഹ ഹ ഹ ചിരിച്ചു, പaവം ഇക്ക:)

  5. പ്രയാസി said...

    :)

  6. ശ്രീഹരി::Sreehari said...

    small but good one :)

  7. മുരളി മേനോന്‍ (Murali Menon) said...

    :)))

  8. ശ്രീലാല്‍ said...

    ആ വിളിയില്‍ അലിഞ്ഞുപോവൂലെ എല്ലാം.... ശോ.. അടുത്തകാലത്തൊന്നും ഇത്ര ഉള്ളില്‍ തട്ടിയ ഒരു വിളി ഞാന്‍ കേട്ടിട്ടില്ല.. സത്യം.

  9. KuttanMenon said...

    ഹ ഹ ഹ

  10. വാല്‍മീകി said...

    സത്യം പറയാനും മാമാ പഠിപ്പിച്ചു. പാവം.

  11. ധ്വനി said...

    ഹയ്യോ! ന്റെ മാമാ!

    :)

  12. ഏ.ആര്‍. നജീം said...

    ഹ ഹാ...അതു കൊള്ളാം.

  13. സി. കെ. ബാബു said...

    അത്രയല്ലേ സംഭവിച്ചുള്ളൂ എന്നാശ്വസിക്കാം!‍

  14. തെന്നാലിരാമന്‍‍ said...

    ചുരുക്കിപ്പറഞ്ഞാല്‍ മാമാനെക്കൂടി അങ്ങോര്‌ ചീത്ത കേള്‍പ്പിച്ചു...;-)

  15. ഉപാസന | Upasana said...

    കൊള്ളാം
    :)
    ഉപാസന

  16. Eccentric said...

    :)

  17. Visala Manaskan said...

    ഹഹഹ..സൂപ്പര്‍!!

  18. Priyan Alex Rebello said...

    കൊള്ളാമല്ലോ....ഭയങ്കരകഴിവുകള്‍ ഉള്ള ആളാണെന്നു മൊത്തത്തില്‍ തോന്നുന്നു...ഫോട്ടോഗ്രാഫി ഒക്കെ ഉണ്ടല്ലേ...:-)