ന്റെ മാമാ.
കടം കൊണ്ട വണ്ടിയുമായി ട്രിപ്പ് പോയി തിരിച്ചു വരുന്ന വഴി.
ഡ്രൈവന് ഇക്ക. ഏറണാകുളം , തൃശൂര്‍ വഴി കോഴിക്കോട്ടേക്ക് വച്ചു പിടിക്കുന്നു. ചാലക്കുടി കഴിഞ്ഞു കാണണം. ഇക്ക ഇടത്തോട്ട് വെട്ടിക്കുന്നതിനു പകരം വണ്ടി നേരെ എടുത്തു.
പിള്ളേരെല്ലാം കൂടെ ഒരുമിച്ചലറി - "അങ്ങോട്ടല്ലെടാ, ഇങ്ങോട്ട് !!"
അനുസരണശീലന്‍ ചവിട്ടി. ചവിട്ടിയത് നടുറോട്ടില്‍. പിറകെ നൂറേ നൂറില്‍ വന്ന സുമോ ഡ്രൈവന് അതിമനോഹരമായി സുഖവിവരങ്ങളന്വേഷിച്ചു. കാതിനു കളമൊഴി, കിളിമൊഴി, കുളിര്‍മൊഴി.
സുമോ പോയ ഉടനെ നരസിംഹാവതാരം പൂണ്ട് സകലരും കൂടി ഗര്‍ജ്ജിച്ചു : "ആരെടാ നെന്ന ഡ്രൈവിംഗ് പഠിപ്പിച്ചത്...?"
ഡ്രൈവിംഗ് സീറ്റില്‍ വിന്‍ഡ് ഗ്ലാസ്സിനപ്പുറം കണ്ണുനട്ടിരിക്കുന്നവന്റെ സത്യസന്ധമായ മറുപടി വന്നു : "ന്റെ മാമാ".

