ചാറ്റ് ലോഗ്
സഹപാഠി, സഹപ്രവര്‍ത്തകന്‍, സഹമുറിയന്‍ , പ്രസ്ഥാനം, വീക്കെന്‍ഡുകളില്‍ സാത്താന്റെ ഭാഗമഭിനയിക്കുന്നവന്‍ , എങ്ങനെ കോണുതെറ്റിയിരിക്കുന്ന അവസ്ഥയിലും കണക്കെഴുതിയാല്‍ പെര്‍ഫക്ടായി ചെയ്യുന്നവന്‍ - തല്ലും പിടിയും കരച്ചിലും കാട്ടി ട്രാന്‍സ്ഫര്‍ വാങ്ങി ബാംഗ്ലൂര്‍ക്ക് പോയി.
അവിടെത്തിയപ്പോള്‍ മെഷീനില്ല, ഡെസ്കില്ല, ഫോണില്ല - പിച്ചക്കാരനായി രൂപാന്തരപ്പെട്ടു. പാപി ചെന്നിടം...
ഒരു സുപ്രഭാതത്തില്‍ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് ക്ലയന്റില്‍ പ്രത്യക്ഷപ്പെടുന്നു.
"ഹലോ..."
"ആഹ്! നിനക്ക് മെഷീന്‍ കിട്ടിയാ?"
"ഇല്ല... ഒരു ഷിഫ്റ്റുകാരന്റെ മെഷീനില്‍ ഉച്ച വരെ ഇരിക്കും...
അതു കഴിഞ്ഞു റിസപ്ഷനില്‍ പോയിരുന്നു പേപ്പര്‍ വായിക്കും...
അതു കഴിഞ്ഞു ഭക്ഷണം...
പിന്നെ മൂന്നര ആവുമ്പഴേക്കും ഇവിടന്നു വീട്ടിലേക്കു പോവും...
രാജകീയ ജീവിതം...
:-D "
"എല്ലാ ഡോബര്‍മാനും ഇങ്ങനെ രാജകീയമായാടാ തെണ്ടീ ജീവിക്കുന്നെ !
എന്നാലും ഔട്ട് ഓഫ് ഓഫീസ് അറ്റ് ത്രീ തേട്ടി, ഹൊ !!"
"ഇന്‍ അറ്റ് ഇലവന്‍ തേട്ടി. :-D
... പിന്നെ നീ ഡോബര്‍മാന്‍ എന്നു പറഞ്ഞതു മനസ്സിലായില്ല..."
"യേയ്. ഒന്നുമില്ല. മനസ്സിലാവാഞ്ഞതു നന്നായി എന്നു വിചാരിക്കുക."
"നീ നിന്റെ *@#!^$ഇയ സ്വഭാവം നിര്‍ത്തിയില്ല അല്ലേ?
മനുഷ്യനു മനസ്സിലാവുന്ന ഭാഷയില്‍ ഒരു കാര്യം പറയാന്‍ നീ എന്നാ പഠിക്കുന്നേ?
നിനക്കു കൗണ്‍സലിംഗിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നു..."
"യൂഫമിസം."
"*$&*#$^"
യൂസര്‍ ഈസ് ഓഫ്‌ലൈന്‍ ഫോര്‍ ചാറ്റ്।
ഡിസ്ക്ലൈമന്‍ : അവസാനം പറഞ്ഞത് ഉത്തരാധുനികരെ ലക്ഷ്യം വച്ചല്ല.


5 മറുവാക്കുകള്‍:
ചുമ്മാ ഒരു പോസ്റ്റ്...അല്ലേ...
ഓഫ് ലൈനാകും മുന്‍പ് തന്നെ “*&%$” കുറേ കിട്ടിയല്ലേ?
;)
:)
:-(
നീ നിന്റെ *@#!^$ഇയ സ്വഭാവം നിര്‍ത്തിയില്ല അല്ലേ
ഇങ്ങനെ പച്ചമലയാളത്തില്‍ സംസാരിക്കുന്നതിന്റെ ത്രില്‍ ഒന്നു വേറെ തന്നെയാണേ :)
Post a Comment