Tuesday, June 30, 2009

സംവരണം, സം വാരണം, സം വാങ്ങണം

ജ്ഞാനി അന്തോണിച്ചന്റെ പോസ്റ്റു വഴി ഏ.കെ.യുടെ പോസ്റ്റും കണ്ടൂ. മിണ്ടാണ്ടിരിക്കാം എന്നു പതിവു പോലെ നിരീച്ചതാണു്. പക്ഷേ ഇടയിലൊരു കമന്റു കണ്ടു - "മെറിറ്റ് (കഴിവു) തുടങ്ങിയ തട്ടിപ്പുകള്‍ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്." ആകെപ്പാടെ തകര്‍ന്നു ഹതാശനും ശോകാകുലനും ഉന്നതകുലജാതനുമായിപ്പോയി.

മെറിറ്റ് (കഴിവ്) എന്നു തൊട്ടാണു പോലും തട്ടിപ്പായത്?? മേ ബി ഹീ മെന്റ് സംതിങ്ങ് എല്‍സ്, ബട്ട് ദാറ്റ്സ് നോട്ട് വാട്ട് ഈസ് കണ്‍വേയ്ഡ്.

ഹിസ്റ്ററി. ചരിത്രം.
സോറി, 1980നു മുമ്പത്തെ ലോകം ഞാന്‍ കണ്ടിട്ടില്ല. അല്പസ്വല്പം ചരിത്രാവബോധമേ ഉള്ളൂ. എന്റെ കൈയ്യില്‍ കണക്കും സ്റ്റാറ്റിസ്റ്റിക്സുമില്ല, അനുഭവങ്ങള്‍ മാത്രമേ ഉള്ളൂ. വാട്ട് ഐ ആം മോര്‍ കണ്‍സേണ്‍ഡ് ഈസ് ദ് സോഷ്യല്‍ എന്‍വയണ്‍മെന്റ് സറൗണ്‍ഡിങ് /സറൗണ്‍ഡഡ് മീ.
ദൈവകൃപയാല്‍ നഴ്സറീല്‍ കേറേണ്ടി വന്നിട്ടില്ല, മാതാവിനും പിതാവിനും നന്ദി രേഖപ്പെടുത്തുന്നു.
ഒന്നാം ക്ലാസു തൊട്ട് പത്താം ക്ലാസു വരെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലയിലുള്ള പലരുടേയും കൂടെ ഒരേ ബെഞ്ചിലിരുന്നു പഠിച്ചിട്ടുണ്ട്, സംശയം ചോദിക്കുകയും സഹായം ചോദിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അറിയാവുന്നതുപോലെ പറഞ്ഞു കൊടുക്കുകയും വിദ്യാഭ്യാസപരമായി (മാത്രം) സഹായിക്കുകയും ചെയ്തിട്ടുണ്ട്. വലിയ ജാതിഭേദം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന തറവാട്ടിലെ പഴയ തലമുറക്കാര്‍ക്കുണ്ടായിരുന്ന 'ആ ഒരിത്' ഒരുത്തനോടും/ഒരുത്തിയോടും ജാതിയുടെയോ പണത്തിന്റെയോ പേരില്‍ തോന്നിയിട്ടുമില്ല.

ഫസ്റ്റ് ട്രിസ്റ്റ് വിത്ത് സംവരണം.
പത്താം ക്ലാസ്സില്‍ ഡിസ്റ്റിംഗ്ഷന്‍ വാങ്ങീട്ടും വീടിനടുത്തുള്ള (കൂട്ടത്തില്‍) മെച്ചപ്പെട്ട കോളേജില്‍ സീറ്റ് കിട്ടിയില്ല, പകരം അല്പസ്വല്പം സമരമുള്ള, രാഷ്ട്രീയമുള്ള, ലിബറലായ, സാറമ്മാര്‍ ഇടയ്ക് ബങ്കു ചെയ്യുന്ന കോളേജില്‍ ചേര്‍ന്നു. (പ്രശസ്തമായ ഒരു പ്ലസ് ടൂ സ്കൂളില്‍ സീറ്റു തരാമെന്ന് പ്രിന്‍സിപ്പല്‍ പിതാവിനോട് നിര്‍ബന്ധിച്ചു പറഞ്ഞു, നോം വഴങ്ങിയില്ല. പഠിച്ചിറങ്ങി അടുത്ത വര്‍ഷമോ മറ്റോ പ്രീ ഡിഗ്രി അകാലചരമം പ്രാപിച്ചു‌).
ആദ്യമായി ആംഗലേയ മാധ്യമത്തില്‍ പഠിക്കേണ്ടി വന്ന ബുദ്ധിമുട്ടും അങ്കലാപ്പും വേണ്ടുവോളമുണ്ടായിരുന്നു, എന്‍ട്രന്‍സിനു ട്യൂഷന്‍ കിട്ടിയിരുന്ന ധാരാളം പേരുണ്ടായിരുന്നു, എന്നിട്ടും പ്രീഡിഗ്രിക്ക് കോളേജില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങി പാസ്സായി. സെക്കന്‍ഡിയറില്‍ ഫിസിക്സിന്റെ പുസ്തകം വാങ്ങിത്തന്നത് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയിരുന്നു - സാറിനു സ്തുതി. സംവരണം/മാനേജ്മെന്റ് 'കുട്ട' വഴി കേറിയ വളരെപ്പേര്‍ തപ്പിത്തടഞ്ഞും തട്ടിത്തടഞ്ഞും വീണതും കണ്ടു.

പഠിച്ച കോളേജില്‍ തന്നെ ഡിഗ്രിക്ക് കൂളായി സീറ്റ് കിട്ടി (മെറിറ്റ്, കഴിവ് എന്നീ തട്ടിപ്പുകള്‍ കൊണ്ടു മാത്രം), തൊട്ടടുത്ത മറ്റൊരു പ്രശസ്തമായ കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സിനു സീറ്റ് കിട്ടിയത് തിങ്ങിഞെരുങ്ങിയാണ്, കാരണം 1)സം വാരണം, 2)പ്ലസ്-ടൂക്കാരെല്ലാം 90%+ മാര്‍ക്കു വാങ്ങിയാണു പാസ്സാകുന്നത് (അവര്‍ക്ക് സെക്കന്‍ഡിയറിന്റെ മാര്‍ക്കു മാത്രമേ കണക്കിലെടുക്കൂ - ഉന്നതകുലജാതനും വരേണ്യവര്‍ഗ്ഗനുമായ പ്രീഡിഗ്രിക്ക് രണ്ടു വര്‍ഷത്തെ മാര്‍ക്കും കണക്കിലെടുക്കും‌‌ - നോക്കണേ വിവേചനം!). ഡിഗ്രിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഒന്നാം റാങ്ക് വാങ്ങിയാണ് പാസ്സായത് (മെറിറ്റ്, കഴിവ്, തട്ടിപ്പ്).

നവീനശിലായുഗം.
ഒരു പ്രീമിയര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് നാഷനല്‍ വൈഡ് എന്‍ട്രന്‍സ് എഴുതിയാണ്, യാതൊരു കോച്ചിങ്ങിനും പോകാതെ (കുസാറ്റില്‍ കിട്ടിയിട്ടു പോയില്ല, സംവാരണം കഴിച്ചു ബാക്കിയുള്ള സീറ്റില്‍ കണ്ണു തള്ളിപ്പോവുന്ന ഫീസു കൊടുക്കണമായിരുന്നു, അതിനു വകയില്ല) . അവിടേയും സംവാരണമുണ്ടായിരുന്നു, സംവാരണം വഴി കേറിയവരില്‍ ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയെല്ലാവരും പൂത്ത കാശുകാരായിരുന്നു, ഒരാളുടെ പിതാവ് ഹെല്‍ത്ത് ഡിപ്പാര്‍ട്ടുമെന്റില്‍ അത്യുന്നതോദ്യോഗസ്ഥനായിരുന്നു - കൈ നിറയെ കാശ്, ആഴ്ചക്കു വെള്ളമടി, ലാബില്‍ കേറാറില്ല, വല്ലവനും ചെയ്ത അസൈന്‍മെന്റു വൃത്തിയായി പകര്‍ത്താന്‍ പോലും അറിയില്ലായിരുന്നു. എല്ലാ സെമസ്റ്ററിലും ഈ പറഞ്ഞവരെല്ലാം സപ്ലിയടിക്കുകയും ചെയ്തിരുന്നു. പഠിച്ചേക്കാം, എന്ന ബോധം സമീപത്തൂടെ പോലും പോയിരുന്നില്ല - വേറാര്‍ക്കോ കിട്ടേണ്ട സീറ്റ് വെറുതേ പോയി.

പിതാവിനു സാലറി സര്‍ട്ടിഫിക്കറ്റുണ്ടായിപ്പോയതിനാല്‍ ആനുകൂല്യമൊന്നും കിട്ടിയില്ല, ഏക്കറു കണക്കിന്നു കൃഷിയും റവറുമുള്ളവന്‍ കൂളായി ആനുകൂല്യം വാങ്ങുന്നതു കണ്ടിട്ടുണ്ട്, സംവാരണം വഴി കേറിയവര്‍ക്കു പുറമേ. എജുക്കേഷന്‍ ലോണെടുത്താണു പഠിച്ചത്, ക്യാംപസില്‍ നിന്നു തന്നെ ജോലികിട്ടി ഒരുവര്‍ഷം പണിയെടുത്താണ് അതു തീര്‍ത്തതും - സര്‍ക്കാര്‍ വക ബാങ്കായാലും കൊള്ളപ്പലിശയായിരുന്നു.


ആധുനിക ചരിത്രം.
സിംഗപ്പൂരില്‍ മെറിറ്റോക്രസിയാണെന്നു വായിച്ചിട്ടുണ്ട്, അതുകൊണ്ട് ആ രാജ്യത്തിനു അതിഭീകരമായ കുഴപ്പം വല്ലതും സംഭവിച്ചതായി അറിവില്ല.

ഞാന്‍ ഒരു സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ അനുഭാവിയാണ്, പ്രവര്‍ത്തകനാണ്, ഞാന്‍ (എന്റെ മാത്രം ചെലവില്‍) ഉണ്ടാക്കിയിട്ടുള്ള സോഫ്റ്റ്‌‌വെയറുകളെല്ലാം ഗ്നു സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളതുമാണ്, അതെല്ലാം എന്റെ ഫ്രീ അവേഴ്സില്‍ (പാതിരാത്രിയും പുലര്‍കാലെയും - നോട്ട് ഓണ്‍ മൈ വര്‍ക്കിങ്ങ് അവേഴ്സ്) മാത്രം ഉണ്ടാക്കിയിട്ടുള്ളതുമാണ്.
സ്വതന്ത്ര സോഫ്റ്റ്‌‌വെയറിന്റെ ഒരു പ്രത്യേകത അതാര്‍ക്കു വേണമെങ്കിലും തിരുത്താമെന്നും വിതരണം ചെയ്യാമെന്നതിനും പുറമേ അത് മെറിറ്റോക്രസിയില്‍ അധിഷ്ഠിതമാണ് എന്നതും കൂടിയാണ്. ലിനക്സ് കേണലിന്റെ ഡെവലപ്മെന്റ് സ്റ്റൈല്‍ നോക്കു - എത്രയോ സോഫ്റ്റ്‌‌വെയര്‍/ഹാര്‍ഡ്‌‌വെയര്‍ ഭീമന്‍മാര്‍ വന്‍തോതില്‍ ഇന്‍വെസ്റ്റു ചെയ്യുന്ന, പലര്‍ക്കും പല ബിസിനസ്സ്, അദര്‍ വെസ്റ്റഡ് ഇന്ററെസ്റ്റുമുള്ള മറ്റൊരു സോഫ്റ്റ്‌‌വെയറില്ല - അതില്‍ ഒരു പുതിയ ഫീച്ചര്‍ ചേര്‍ക്കാന്‍, അല്ലെങ്കില്‍ നിലവിലുള്ള ഒരു ഫീച്ചര്‍ മാറ്റാന്‍ നിങ്ങളോ നിങ്ങളുടെ എന്റര്‍പ്രൈസോ മാത്രം വിചാരിച്ചാല്‍ സാധിക്കില്ല - അതിനുമാത്രമുള്ള 'മെറിറ്റ്' നിങ്ങളുടെ 'പാച്ചിന്' ഉണ്ടെന്ന് അംഗീകരിക്കപ്പെടണം. ലിനസ് ടോര്‍വാള്‍ഡ്സു തന്നെ ലിനക്സ് കേണല്‍ ഡെവലപ്പ്മെന്റ് മെറിറ്റോക്രസില്‍ അധിഷ്ഠിതമാണെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുമുണ്ട്.
ലിനക്സ് കേണലോ, ബി.എസ്.ഡി കേണലോ, ഗ്നു കംപൈലര്‍ കളക്ഷനോ മാറ്റം വരുത്തണമെങ്കില്‍, അതു വായിച്ചു മനസ്സിലാക്കി എടുക്കണമെങ്കില്‍ നിങ്ങള്‍ക്ക് അതിനും മാത്രമുള്ള 'ഇത്' വേണം - കാരണം അതിന്റെ ഹൈക്വാളിറ്റിയും സ്റ്റാന്‍ഡേഡും. അവിടെ നിങ്ങള്‍ ഇന്ന ജാതിക്കാരനാണോ, ഇന്ന മതക്കാരനാണോ, ഇന്ന കള്‍ട്ടാണോ, ഇന്ന ക്രീഡാണോ എന്ന് ആരും ചോദിക്കില്ല - ഇഫ് യൂ ഹാവ് ദ് ഗട്ട്, കേപ്പബിലിറ്റി ആന്റ് മെറിറ്റ്, യൂ കാന്‍ ഡൂ ഇറ്റ്. സെല്‍ഫ് ഓഥറൈസിങ്ങ് ക്രിപ്റ്റ് എന്നു കേട്ടിട്ടുണ്ടോ?

ഉപസംഹാരം, ഉപ സംവാരണം.
We reject: kings, presidents, voting.
We believe in: rough consensus and running code.

- David D Clark, cited in the Tao of IETF (Internet Engineering Task Force), often proclaimed as their motto.

ബോട്ടം ലൈന്‍.
ഞാന്‍ ജാതീയവും വര്‍ഗ്ഗീയവും വംശീയവുമായ (പ്രത്യേകിച്ചും വിദ്യാഭ്യാസ) സംവരണത്തിന് ശക്തമായി എതിരാണ്, സാമ്പത്തികമായ സംവരണത്തിനും അനുകൂലമല്ല, എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഫീസിളവ് വേണമെന്ന അഭിപ്രായക്കാരനാണ്. സര്‍ക്കാര്‍ ജോലിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്ലതാണെന്ന അഭിപ്രായവുമുണ്ട്.
മെറിറ്റ്, കഴിവ്, എന്നു തൊട്ടാണ് തട്ടിപ്പായത്?

------
ഐ ആം ബിച്ചിങ്ങ് ഹിയര്‍, ആഫ്റ്ററോള്‍ ദിസ് ഈസ് മൈ ബ്ലോഗ്.
ഓള്‍ ദീസ് ആര്‍ മൈ പെഴ്സനല്‍ ഒപീനിയന്‍, ഐ ഡോണ്ട് കെയര്‍ എ വ്വിറ്റ് ഇഫ് ദാറ്റ് ഡസ്‌‌ന്റ് മേക്ക് എനി ഡിഫറന്‍സ്.

Friday, March 20, 2009

വീണ്ടും PWN2OWN (മാക്കും വിന്‍ഡോസ് 7നും)

ഓര്‍മ്മയുണ്ടോ കഴിഞ്ഞ വര്‍ഷത്തെ PWN2OWN കോണ്‍ടെസ്റ്റ്?
കഴിഞ്ഞ വട്ടം ഒന്നാം ദിവസം ആരും വീണില്ലായിരുന്നു. പിടിച്ചു നിന്ന് പിടിച്ചു നിന്ന് ഒടുക്കം മാക്ക് രണ്ടാം ദിവസവും വിസ്ത മൂന്നാം ദിവസവും നിലം പൊത്തി.

ഇക്കൊല്ലം അത്രയൊന്നും പോകേണ്ടി വന്നില്ല. ഒന്നാം ദിവസം 3:15നു് മല്‍സരം തുടങ്ങി വെറും സെക്കന്റുകള്‍ക്കകം (ഐ റിപ്പീറ്റ്, സെക്കന്റുകള്‍ക്കകം) മാക്-ഓ.എസ്+സഫാരി ബ്രൗസര്‍ നിലം പൊത്തി (സൈഡില്‍ നിന്ന മനുഷ്യന്‍ പറഞ്ഞത് അങ്ങേര്‍ക്ക് കൈമറ പൊറത്തെടുക്കാന്‍ പറ്റുന്നേനു മുന്നേ എല്ലാ പരിപാടീം കഴിഞ്ഞിരുന്നൂന്നാണ്). 5,000 ഡോളേഴ്സ് ആന്‍ഡ് ആ മാക് ബുക്ക് - അങ്ങേരു കൊണ്ടു പോയി - ആര്? കഴിഞ്ഞ തവണ കൊണ്ടു പോയ മിസ്റ്റര്‍ ചാര്‍ലി മില്ലര്‍ തന്നെ.

ഒരുപാടൊന്നും കാത്തിരിക്കേണ്ടി വന്നില്ല, അടുത്ത സ്ലോട്ടില്‍ വിന്‍ഡോസ് 7 സുന്ദരമായി വീണു. അതും ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ 8, സഫാരി, ഫയര്‍ഫോക്സ് എന്നീ മൂന്ന് വെബ് ബ്രൗസറുകളുടെ പിഴവ് മുതലെടുത്ത് മൂന്നു വിധത്തില്‍. 'മിസ്റ്റര്‍ നില്‍സ്' (ശരിക്കുള്ള പേരു് അങ്ങേര് പുറത്തു വിട്ടില്ല, എന്തരോ എന്തോ) 15,000 ഡോളേഴ്സ് ആന്‍ഡ് സോണി വായോ (അതല്ല, VAIO) ആ വഴിക്കും കൊണ്ടുപോയി. 15,000 ഡോളേഴ്സ് എങ്ങനേന്നോ? ആദ്യം 5,000+സോണി വായോ. പിന്നത്തെ രണ്ടെണ്ണത്തിനും 5,000 ഡോളേഴ്സ് മാത്രം.

ഇത്തവണ ലിനക്സ് മല്‍സര രംഗത്തുണ്ടായിരുന്നില്ല. ലവരും ലിവരും ബെര്‍തേ മെനക്കെടണ്ടല്ലോ എന്നു വിചാരിച്ചാവും.

Friday, March 6, 2009

ഇമേജ് മാജിക്

കുറേക്കാലമായി കെ.ഡി.ഇ-യെ കൈയ്യൊഴിഞ്ഞ് ഗ്നോമിനെ മെയിന്‍ ഡെസ്ക്ടോപ്പായി ഉപയോഗിക്കുന്നു. കെ.ഡി.ഇ റിലീസ് 4 ഇപ്പഴും ബ്ലീഡിങ്ങ് എഡ്ജാണ് എന്നതായിരുന്നു കാരണം. ഓഫീസിലിരുന്ന് ക്ലയന്റും ലവമ്മാരുടെ റിമോട്ട് ആക്സസും ഔട്ട്ലുക്ക് എക്സ്പ്രസ്സും മറ്റുമായി മല്‍പ്പിടുത്തം നടത്തുന്നേനിടയില്‍ വേറെ തലവേദനയുടെ പൊറകേ പോകാന്‍ സമയമില്ല എന്നതു കൊണ്ടു മാത്രം. അതിനാല്‍ ഗ്നോമിലേക്കു കൂടുമാറി പെയിന്റടിച്ചു വെടിപ്പാക്കി കുറ്റിയടിച്ചു സസുഖം വാഴുന്നു.

ലവമ്മാരോട് മല്‍പ്പിടുത്തം നടത്തുമ്പം പലപ്പോഴും സ്ക്രീന്‍ഷോട്ടുകള്‍ എടുക്കലും, എഡിറ്റലും, കണ്‍വേര്‍ട്ടലും, ചെറുതാക്കലും, വലുതാക്കലും, ക്രോപ്പ് ചെയ്യലും എല്ലാം വേണ്ടി വരാറുണ്ട്. കെ.ഡി.ഇ-യിലെ സ്ക്രീന്‍ഷോട്ടെടുക്കുന്ന സംഗതി ജോറായിരുന്നു. ഫുള്‍സ്ക്രീന്‍ വേണോ, ഏതേലും വിന്‍ഡോ മതിയോ, ഇനി അതിന്റെ ഏതേലും ഭാഗം മാത്രം മതിയോ... എല്ലാമുണ്ട്. പൊതുവേ ക്രോപ്പു ചെയ്യലും എഡിറ്റ് ചെയ്യലും ഒന്നും വേണ്ടി വരാറില്ല. എന്നാല്‍ ഗ്നോം-സ്ക്രീന്‍ഷോട്ടിന്റെ പ്രശ്നം? ഒന്നുകില്‍ ഫുള്‍സ്ക്രീന്‍, അല്ലെങ്കില്‍ ഒരു വിന്‍ഡോ. PNG ഫോര്‍മാറ്റേ ഉള്ളൂ താനും.

ശരി, ആവശ്യമാണല്ലോ കുരുട്ടു വഴികളുടെ മാതാവ്.

ഇമേജ് മാജിക് എന്നൊരു സാധനം വളരെ ഉപകാരപ്പെടുന്നതു് ഇവിടെയാണ്. ഒന്നാമത്, ഏത് ഇമേജ് ഫോര്‍മാറ്റില്‍ നിന്നും (PNG, JPG, BMP, SVG, ICO...) ഏതിലേക്കും കണ്‍വര്‍ട്ട് ചെയ്യാം. രണ്ട്, ഏതു സൈസില്‍ വേണമെങ്കിലും സ്കെയിലു ചെയ്യാം, ക്രോപ്പു ചെയ്യാം, കളര്‍, ഹ്യൂ സാച്ചുറേഷന്‍... എല്ലാമുണ്ട്. തീര്‍ന്നില്ല, ഡെസ്ക്ടോപ്പിലെ മാര്‍ക്കു ചെയ്ത ഭാഗം മാത്രം സ്ക്രീന്‍ഷോട്ടായെടുക്കാം! അതും ഏതു ഫോര്‍മാറ്റിലും. പോരാത്തതിനു് ഇതെല്ലാം 'കമാന്‍ഡ് ലൈനില്‍' ആണു് ചെയ്യുന്നത്! ചുരുക്കിപ്പറഞ്ഞാല്‍ ബഹുത്ത് ഖൂശി. ചുമ്മാ വിന്‍ഡോ തുറന്ന് വെച്ച് "import screenshot.jpg" എന്നു കമാന്‍ഡ് അടിച്ചാ മതി, സെലക്റ്റ് ചെയ്ത ഭാഗം മാത്രം പടമാക്കും.
ലിത് സെലക്റ്റ് ചെയ്യുന്ന പടം:


ലിത്
സെലക്റ്റ് ചെയ്തു കഴിഞ്ഞ് കിട്ടിയ പടം:

അങ്ങനെയിരിക്കെയാണ് മെയിലിങ്ങ് ലിസ്റ്റില്‍ ചോദിച്ച ചോദ്യത്തിന്റെ വാലു പിടിച്ച് ഒരു ടെക്സ്റ്റ് മുഴുവന്‍ സുന്ദരമായി ഇമേജാക്കാമെന്നു കണ്ടു പിടിക്കുന്നത്.
ദാ നോക്ക് :‌ convert -font Rachana-Regular -pointsize 48 -fill Violet label:"രജീഷ്" rajeesh.png
എന്നു കൊടുത്തപ്പോ കിട്ടിയ ഇമേജാണ്:
എങ്ങനേണ്ട്?

Saturday, February 7, 2009

ഹൃദയത്തിന്റെ നിറം

ഹൃദയത്തിന്റെ നിറം വെളുപ്പാണ്.

തൂവെള്ള.