സംവരണം, സം വാരണം, സം വാങ്ങണം
ജ്ഞാനി അന്തോണിച്ചന്റെ പോസ്റ്റു വഴി ഏ.കെ.യുടെ പോസ്റ്റും കണ്ടൂ. മിണ്ടാണ്ടിരിക്കാം എന്നു പതിവു പോലെ നിരീച്ചതാണു്. പക്ഷേ ഇടയിലൊരു കമന്റു കണ്ടു - "മെറിറ്റ് (കഴിവു) തുടങ്ങിയ തട്ടിപ്പുകള്‍ തുറന്നു കാട്ടപ്പെടേണ്ടതുണ്ട്." ആകെപ്പാടെ തകര്‍ന്നു ഹതാശനും ശോകാകുലനും ഉന്നതകുലജാതനുമായിപ്പോയി.
മെറിറ്റ് (കഴിവ്) എന്നു തൊട്ടാണു പോലും തട്ടിപ്പായത്?? മേ ബി ഹീ മെന്റ് സംതിങ്ങ് എല്‍സ്, ബട്ട് ദാറ്റ്സ് നോട്ട് വാട്ട് ഈസ് കണ്വേയ്ഡ്.
ഹിസ്റ്ററി. ചരിത്രം.
സോറി, 1980നു മുമ്പത്തെ ലോകം ഞാന്‍ കണ്ടിട്ടില്ല. അല്പസ്വല്പം ചരിത്രാവബോധമേ ഉള്ളൂ. എന്റെ കൈയ്യില്‍ കണക്കും സ്റ്റാറ്റിസ്റ്റിക്സുമില്ല, അനുഭവങ്ങള്‍ മാത്രമേ ഉള്ളൂ. വാട്ട് ഐ ആം മോര് കണ്‍സേണ്‍ഡ് ഈസ് ദ് സോഷ്യല്‍ എന്‍വയണ്‍മെന്റ് സറൗണ്ഡിങ് /സറൗണ്ഡഡ് മീ.
ദൈവകൃപയാല്‍ നഴ്സറീല് കേറേണ്ടി വന്നിട്ടില്ല, മാതാവിനും പിതാവിനും നന്ദി രേഖപ്പെടുത്തുന്നു.
ഒന്നാം ക്ലാസു തൊട്ട് പത്താം ക്ലാസു വരെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും താഴ്ന്ന നിലയിലുള്ള പലരുടേയും കൂടെ ഒരേ ബെഞ്ചിലിരുന്നു പഠിച്ചിട്ടുണ്ട്, സംശയം ചോദിക്കുകയും സഹായം ചോദിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അറിയാവുന്നതുപോലെ പറഞ്ഞു കൊടുക്കുകയും വിദ്യാഭ്യാസപരമായി (മാത്രം) സഹായിക്കുകയും ചെയ്തിട്ടുണ്ട്. വലിയ ജാതിഭേദം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ജീവിച്ചിരുന്ന തറവാട്ടിലെ പഴയ തലമുറക്കാര്ക്കുണ്ടായിരുന്ന 'ആ ഒരിത്' ഒരുത്തനോടും/ഒരുത്തിയോടും ജാതിയുടെയോ പണത്തിന്റെയോ പേരില്‍ തോന്നിയിട്ടുമില്ല.
ഫസ്റ്റ് ട്രിസ്റ്റ് വിത്ത് സംവരണം.
പത്താം ക്ലാസ്സില്‍ ഡിസ്റ്റിംഗ്ഷന്‍ വാങ്ങീട്ടും വീടിനടുത്തുള്ള (കൂട്ടത്തില്‍) മെച്ചപ്പെട്ട കോളേജില്‍ സീറ്റ് കിട്ടിയില്ല, പകരം അല്പസ്വല്പം സമരമുള്ള, രാഷ്ട്രീയമുള്ള, ലിബറലായ, സാറമ്മാര് ഇടയ്ക് ബങ്കു ചെയ്യുന്ന കോളേജില്‍ ചേര്‍ന്നു. (പ്രശസ്തമായ ഒരു പ്ലസ് ടൂ സ്കൂളില്‍ സീറ്റു തരാമെന്ന് പ്രിന്‍സിപ്പല്‍ പിതാവിനോട് നിര്‍ബന്ധിച്ചു പറഞ്ഞു, നോം വഴങ്ങിയില്ല. പഠിച്ചിറങ്ങി അടുത്ത വര്‍ഷമോ മറ്റോ പ്രീ ഡിഗ്രി അകാലചരമം പ്രാപിച്ചു).
ആദ്യമായി ആംഗലേയ മാധ്യമത്തില്‍ പഠിക്കേണ്ടി വന്ന ബുദ്ധിമുട്ടും അങ്കലാപ്പും വേണ്ടുവോളമുണ്ടായിരുന്നു, എന്ട്രന്സിനു ട്യൂഷന് കിട്ടിയിരുന്ന ധാരാളം പേരുണ്ടായിരുന്നു, എന്നിട്ടും പ്രീഡിഗ്രിക്ക് കോളേജില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങി പാസ്സായി. സെക്കന്‍ഡിയറില്‍ ഫിസിക്സിന്റെ പുസ്തകം വാങ്ങിത്തന്നത് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് ആയിരുന്നു - സാറിനു സ്തുതി. സംവരണം/മാനേജ്മെന്റ് 'കുട്ട' വഴി കേറിയ വളരെപ്പേര്‍ തപ്പിത്തടഞ്ഞും തട്ടിത്തടഞ്ഞും വീണതും കണ്ടു.
പഠിച്ച കോളേജില്‍ തന്നെ ഡിഗ്രിക്ക് കൂളായി സീറ്റ് കിട്ടി (മെറിറ്റ്, കഴിവ് എന്നീ തട്ടിപ്പുകള്‍ കൊണ്ടു മാത്രം), തൊട്ടടുത്ത മറ്റൊരു പ്രശസ്തമായ കോളേജില്‍ കംപ്യൂട്ടര്‍ സയന്‍സിനു സീറ്റ് കിട്ടിയത് തിങ്ങിഞെരുങ്ങിയാണ്, കാരണം 1)സം വാരണം, 2)പ്ലസ്-ടൂക്കാരെല്ലാം 90%+ മാര്‍ക്കു വാങ്ങിയാണു പാസ്സാകുന്നത് (അവര്‍ക്ക് സെക്കന്ഡിയറിന്റെ മാര്‍ക്കു മാത്രമേ കണക്കിലെടുക്കൂ - ഉന്നതകുലജാതനും വരേണ്യവര്ഗ്ഗനുമായ പ്രീഡിഗ്രിക്ക് രണ്ടു വര്‍ഷത്തെ മാര്‍ക്കും കണക്കിലെടുക്കും - നോക്കണേ വിവേചനം!). ഡിഗ്രിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ഒന്നാം റാങ്ക് വാങ്ങിയാണ് പാസ്സായത് (മെറിറ്റ്, കഴിവ്, തട്ടിപ്പ്).
നവീനശിലായുഗം.
ഒരു പ്രീമിയര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് നാഷനല്‍ വൈഡ് എന്‍ട്രന്‍സ് എഴുതിയാണ്, യാതൊരു കോച്ചിങ്ങിനും പോകാതെ (കുസാറ്റില്‍ കിട്ടിയിട്ടു പോയില്ല, സംവാരണം കഴിച്ചു ബാക്കിയുള്ള സീറ്റില്‍ കണ്ണു തള്ളിപ്പോവുന്ന ഫീസു കൊടുക്കണമായിരുന്നു, അതിനു വകയില്ല) . അവിടേയും സംവാരണമുണ്ടായിരുന്നു, സംവാരണം വഴി കേറിയവരില്‍ ഒന്നോ രണ്ടോ പേരൊഴിച്ച് ബാക്കിയെല്ലാവരും പൂത്ത കാശുകാരായിരുന്നു, ഒരാളുടെ പിതാവ് ഹെല്‍ത്ത് ഡിപ്പാര്ട്ടുമെന്റില് അത്യുന്നതോദ്യോഗസ്ഥനായിരുന്നു - കൈ നിറയെ കാശ്, ആഴ്ചക്കു വെള്ളമടി, ലാബില്‍ കേറാറില്ല, വല്ലവനും ചെയ്ത അസൈന്മെന്റു വൃത്തിയായി പകര്‍ത്താന്‍ പോലും അറിയില്ലായിരുന്നു. എല്ലാ സെമസ്റ്ററിലും ഈ പറഞ്ഞവരെല്ലാം സപ്ലിയടിക്കുകയും ചെയ്തിരുന്നു. പഠിച്ചേക്കാം, എന്ന ബോധം സമീപത്തൂടെ പോലും പോയിരുന്നില്ല - വേറാര്‍ക്കോ കിട്ടേണ്ട സീറ്റ് വെറുതേ പോയി.
പിതാവിനു സാലറി സര്ട്ടിഫിക്കറ്റുണ്ടായിപ്പോയതിനാല് ആനുകൂല്യമൊന്നും കിട്ടിയില്ല, ഏക്കറു കണക്കിന്നു കൃഷിയും റവറുമുള്ളവന് കൂളായി ആനുകൂല്യം വാങ്ങുന്നതു കണ്ടിട്ടുണ്ട്, സംവാരണം വഴി കേറിയവര്‍ക്കു പുറമേ. എജുക്കേഷന്‍ ലോണെടുത്താണു പഠിച്ചത്, ക്യാംപസില്‍ നിന്നു തന്നെ ജോലികിട്ടി ഒരുവര്‍ഷം പണിയെടുത്താണ് അതു തീര്‍ത്തതും - സര്‍ക്കാര്‍ വക ബാങ്കായാലും കൊള്ളപ്പലിശയായിരുന്നു.
ആധുനിക ചരിത്രം.
സിംഗപ്പൂരില്‍ മെറിറ്റോക്രസിയാണെന്നു വായിച്ചിട്ടുണ്ട്, അതുകൊണ്ട് ആ രാജ്യത്തിനു അതിഭീകരമായ കുഴപ്പം വല്ലതും സംഭവിച്ചതായി അറിവില്ല.
ഞാന്‍ ഒരു സ്വതന്ത്ര സോഫ്റ്റ്വെയര് അനുഭാവിയാണ്, പ്രവര്‍ത്തകനാണ്, ഞാന്‍ (എന്റെ മാത്രം ചെലവില്‍) ഉണ്ടാക്കിയിട്ടുള്ള സോഫ്റ്റ്വെയറുകളെല്ലാം ഗ്നു സ്വതന്ത്ര സോഫ്റ്റ്വെയര് അനുമതിപത്ര പ്രകാരം ലഭ്യമാക്കിയിട്ടുള്ളതുമാണ്, അതെല്ലാം എന്റെ ഫ്രീ അവേഴ്സില്‍ (പാതിരാത്രിയും പുലര്കാലെയും - നോട്ട് ഓണ്‍ മൈ വര്‍ക്കിങ്ങ് അവേഴ്സ്) മാത്രം ഉണ്ടാക്കിയിട്ടുള്ളതുമാണ്.
സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഒരു പ്രത്യേകത അതാര്‍ക്കു വേണമെങ്കിലും തിരുത്താമെന്നും വിതരണം ചെയ്യാമെന്നതിനും പുറമേ അത് മെറിറ്റോക്രസിയില്‍ അധിഷ്ഠിതമാണ് എന്നതും കൂടിയാണ്. ലിനക്സ് കേണലിന്റെ ഡെവലപ്മെന്റ് സ്റ്റൈല്‍ നോക്കു - എത്രയോ സോഫ്റ്റ്വെയര്/ഹാര്ഡ്വെയര് ഭീമന്മാര് വന്‍തോതില്‍ ഇന്‍വെസ്റ്റു ചെയ്യുന്ന, പലര്‍ക്കും പല ബിസിനസ്സ്, അദര്‍ വെസ്റ്റഡ് ഇന്ററെസ്റ്റുമുള്ള മറ്റൊരു സോഫ്റ്റ്വെയറില്ല - അതില്‍ ഒരു പുതിയ ഫീച്ചര്‍ ചേര്‍ക്കാന്‍, അല്ലെങ്കില്‍ നിലവിലുള്ള ഒരു ഫീച്ചര്‍ മാറ്റാന്‍ നിങ്ങളോ നിങ്ങളുടെ എന്റര്‍പ്രൈസോ മാത്രം വിചാരിച്ചാല്‍ സാധിക്കില്ല - അതിനുമാത്രമുള്ള 'മെറിറ്റ്' നിങ്ങളുടെ 'പാച്ചിന്' ഉണ്ടെന്ന് അംഗീകരിക്കപ്പെടണം. ലിനസ് ടോര്വാള്ഡ്സു തന്നെ ലിനക്സ് കേണല്‍ ഡെവലപ്പ്മെന്റ് മെറിറ്റോക്രസില് അധിഷ്ഠിതമാണെന്ന് ഒരിക്കല്‍ പറഞ്ഞിട്ടുമുണ്ട്.
ലിനക്സ് കേണലോ, ബി.എസ്.ഡി കേണലോ, ഗ്നു കംപൈലര്‍ കളക്ഷനോ മാറ്റം വരുത്തണമെങ്കില്‍, അതു വായിച്ചു മനസ്സിലാക്കി എടുക്കണമെങ്കില്‍ നിങ്ങള്‍ക്ക് അതിനും മാത്രമുള്ള 'ഇത്' വേണം - കാരണം അതിന്റെ ഹൈക്വാളിറ്റിയും സ്റ്റാന്‍ഡേഡും. അവിടെ നിങ്ങള്‍ ഇന്ന ജാതിക്കാരനാണോ, ഇന്ന മതക്കാരനാണോ, ഇന്ന കള്‍ട്ടാണോ, ഇന്ന ക്രീഡാണോ എന്ന് ആരും ചോദിക്കില്ല - ഇഫ് യൂ ഹാവ് ദ് ഗട്ട്, കേപ്പബിലിറ്റി ആന്റ് മെറിറ്റ്, യൂ കാന്‍ ഡൂ ഇറ്റ്. സെല്‍ഫ് ഓഥറൈസിങ്ങ് ക്രിപ്റ്റ് എന്നു കേട്ടിട്ടുണ്ടോ?
ഉപസംഹാരം, ഉപ സംവാരണം.
We reject: kings, presidents, voting.
We believe in: rough consensus and running code.
- David D Clark, cited in the Tao of IETF (Internet Engineering Task Force), often proclaimed as their motto.
ബോട്ടം ലൈന്‍.
ഞാന്‍ ജാതീയവും വര്‍ഗ്ഗീയവും വംശീയവുമായ (പ്രത്യേകിച്ചും വിദ്യാഭ്യാസ) സംവരണത്തിന് ശക്തമായി എതിരാണ്, സാമ്പത്തികമായ സംവരണത്തിനും അനുകൂലമല്ല, എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഫീസിളവ് വേണമെന്ന അഭിപ്രായക്കാരനാണ്. സര്‍ക്കാര്‍ ജോലിയില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്ലതാണെന്ന അഭിപ്രായവുമുണ്ട്.
മെറിറ്റ്, കഴിവ്, എന്നു തൊട്ടാണ് തട്ടിപ്പായത്?
------
ഐ ആം ബിച്ചിങ്ങ് ഹിയര്‍, ആഫ്റ്ററോള്‍ ദിസ് ഈസ് മൈ ബ്ലോഗ്.
ഓള് ദീസ് ആര് മൈ പെഴ്സനല്‍ ഒപീനിയന്‍, ഐ ഡോണ്ട് കെയര്‍ എ വ്വിറ്റ് ഇഫ് ദാറ്റ് ഡസ്ന്റ് മേക്ക് എനി ഡിഫറന്‍സ്.


7 മറുവാക്കുകള്‍:
അവിടത്തെ “മെറിറ്റ് തുടങ്ങിയ തട്ടിപ്പുകള്‍” എന്നത് sarcasm ആയിട്ടാണ് എനിക്ക് തോന്നിയത്.
വടക്കൂടന്,
ഐ ആം ഡാം (ഇടുക്കി ഡാമിന്റെ അത്രേം ഉറപ്പ്) ഷുവര്‍ (ക.ട്:വികടന്), അതു് സര്ക്കോസിയോ കാര്‍ല ബ്രൂണിയോ അല്ല.
ഇടുക്കി ഡാമിന്റെ അത്രേം ഷുവറാണേല് ഞാന്‍ പിടി വിട്ടു. വല്ല മുല്ലപ്പെരിയാറോ മറ്റോ ആണേല്‍ അരക്കൈ നോക്കാമായിരുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശരിക്കും 100% ശതമാനം സംവരണം ഏര്‍പ്പെടുത്തിയാലും അധികമാവില്ല
ഇതും സര്ക്കോസിയല്ലേ? എങ്കില്‍ ഈ നളന് ഒരു ജഗജില്ലിയായിരിക്കണമല്ലോ :)
Just remember that!!
kollam. poornamayum samvaranam illathakkan ee rajyath aaru vicharichalum ini nadappundennu thonnunnilla.
Well said !
പ്രിയ സുഹൃത്തേ,
ഓണ്‍ ലൈന്‍ മലയാളികള്‍ക്കായി സൌഹ്രുദത്തിന്റെ വേദിയൊരുക്കുകയാണ് മലയാള ലോകം.നിങ്ങ്.കോം.
മലയാളീക്കൂട്ടം എന്നപേരിലുള്ള ഈ സുഹ്രദ് വേദിയിലെക്കു താങ്കളുടേ സജ്ജീവ്വ സാന്നിധ്യം ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണ്.
താങ്കളുടേ പ്രിയ രചനകള്‍ വായന ഇഷ്ടപെടുന്ന ഒരുകൂട്ടം നല്ല സുഹ്ര്ത്തുക്കള്‍ക്കായി സമര്‍പ്പിക്കവാനുള്ള,അവരുടേ ആസ്വാദനാഭിപ്രായങ്ങള്‍ അറിയുവാനുള്ള അവസരം നിങ്ങള്‍ക്കിതിലൂടേ ലഭ്യമാവുന്നു..ഇന്നു തന്നെ ജോയിന്‍ ചേരുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്കുമല്ലോ. http://malayalalokam.ning.com .ജാതിമത രാഷ്ട്രീയ വിഭാഗീയ ചിന്തകള്‍ക്കതീതമായ ഒരു ഒന്ലൈന് കൂട്ടയ്മയാണ് മലായാളിക്കൂട്ടം എന്നുകൂടി ഈ അവസരത്തില്‍ പറഞ്ഞിടട്ടെ..സ്നേഹപൂര്‍വ്വം രാജന് വെങ്ങര.
Post a Comment