വീണ്ടും PWN2OWN (മാക്കും വിന്‍ഡോസ് 7നും)
ഓര്‍മ്മയുണ്ടോ കഴിഞ്ഞ വര്‍ഷത്തെ PWN2OWN കോണ്ടെസ്റ്റ്?
കഴിഞ്ഞ വട്ടം ഒന്നാം ദിവസം ആരും വീണില്ലായിരുന്നു. പിടിച്ചു നിന്ന് പിടിച്ചു നിന്ന് ഒടുക്കം മാക്ക് രണ്ടാം ദിവസവും വിസ്ത മൂന്നാം ദിവസവും നിലം പൊത്തി.
ഇക്കൊല്ലം അത്രയൊന്നും പോകേണ്ടി വന്നില്ല. ഒന്നാം ദിവസം 3:15നു് മല്‍സരം തുടങ്ങി വെറും സെക്കന്റുകള്‍ക്കകം (ഐ റിപ്പീറ്റ്, സെക്കന്റുകള്‍ക്കകം) മാക്-ഓ.എസ്+സഫാരി ബ്രൗസര്‍ നിലം പൊത്തി (സൈഡില്‍ നിന്ന മനുഷ്യന് പറഞ്ഞത് അങ്ങേര്‍ക്ക് കൈമറ പൊറത്തെടുക്കാന്‍ പറ്റുന്നേനു മുന്നേ എല്ലാ പരിപാടീം കഴിഞ്ഞിരുന്നൂന്നാണ്). 5,000 ഡോളേഴ്സ് ആന്‍ഡ് ആ മാക് ബുക്ക് - അങ്ങേരു കൊണ്ടു പോയി - ആര്? കഴിഞ്ഞ തവണ കൊണ്ടു പോയ മിസ്റ്റര്‍ ചാര്‍ലി മില്ലര്‍ തന്നെ.
ഒരുപാടൊന്നും കാത്തിരിക്കേണ്ടി വന്നില്ല, അടുത്ത സ്ലോട്ടില്‍ വിന്‍ഡോസ് 7 സുന്ദരമായി വീണു. അതും ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ 8, സഫാരി, ഫയര്‍ഫോക്സ് എന്നീ മൂന്ന് വെബ് ബ്രൗസറുകളുടെ പിഴവ് മുതലെടുത്ത് മൂന്നു വിധത്തില്‍. 'മിസ്റ്റര്‍ നില്‍സ്' (ശരിക്കുള്ള പേരു് അങ്ങേര് പുറത്തു വിട്ടില്ല, എന്തരോ എന്തോ) 15,000 ഡോളേഴ്സ് ആന്‍ഡ് സോണി വായോ (അതല്ല, VAIO) ആ വഴിക്കും കൊണ്ടുപോയി. 15,000 ഡോളേഴ്സ് എങ്ങനേന്നോ? ആദ്യം 5,000+സോണി വായോ. പിന്നത്തെ രണ്ടെണ്ണത്തിനും 5,000 ഡോളേഴ്സ് മാത്രം.
ഇത്തവണ ലിനക്സ് മല്‍സര രംഗത്തുണ്ടായിരുന്നില്ല. ലവരും ലിവരും ബെര്‍തേ മെനക്കെടണ്ടല്ലോ എന്നു വിചാരിച്ചാവും.